സന്ധ്യ മയങ്ങും നേരം..
സിനിമയുടെ പേരെന്ന് തെറ്റിദ്ധരിക്കേണ്ട
തികച്ചും ഒരു സായന്തനത്തിന്‍റെ പ്രതീതി.
മങ്ങിയ വെളിച്ചത്തില്‍ ശററാന്തലുകള്‍ തൂങ്ങി കിടക്കുന്നു.
ഇരുട്ടിന്‍റെ ആരംഭം പോലെ നേര്ത്ത വെളിച്ചം
തിരക്കേറിയ നഗരത്തില്‍ അതിലും തിരക്കേറിയ ഒരു ബാറില്‍
അതി ഗംഭീര പാര്‍ട്ടി.
ഒരുപാട് പാര്‍ട്ടി കാരില്ലങ്കിലും അതിലേറെ
പേരും പാര്‍ട്ടികാരുടെ ആള്‍ക്കാരുതന്നെ,
ചര്‍ച്ചകളൊക്കെ നമ്മളെ ഞട്ടിക്കുന്ന -
ഒരു നൂറായിരം കോടി ഭൂതങളുടെ
പദ്ധതി പ്രമാണങ്ങള്‍
അതെ പലരും പലനാളുകളായി അല്ല മാസങ്ങളായി
തന്നെ കാത്തിരിപ്പിലായിരുന്നു.
കോടികളുടെ വിലയുള്ള കാത്തിരിപ്പ്.
അതിനിന്ന് സമാപ്ത്തിയാകുന്നു.
പലരുടെയും സ്വപ്ന സാക്ഷാല്ക്കാരത്തിന്‍റെ ദിവസം.
കോടികള്‍ വന്നണയുമെന്ന മധുര സ്വപ്നം.
സ്വന്തം കിടപ്പാടം നഷ്ടടപെടുന്നവന്‍ കാണുന്ന
സ്വപ്ന മെന്തായിരിക്കും.
നമുക്ക് സഖാവിന്‍റെ നന്മയെ വാഴ്ത്തി
കരുണക്കായി കാത്തിരിക്കാം.
അതോ പിതൃത്വ തര്‍ക്കത്തിനിടെ,
അവരെ കൈ വിടുമോ?
ബംഗാളിലെ പോലീസിനെ മാത്രം
വിളിക്കല്ലെ സഖാവെ: