Wednesday, April 25, 2007

സന്ധ്യ മയങും നേരം

സന്ധ്യ മയങ്ങും നേരം..
സിനിമയുടെ പേരെന്ന് തെറ്റിദ്ധരിക്കേണ്ട
തികച്ചും ഒരു സായന്തനത്തിന്‍റെ പ്രതീതി.
മങ്ങിയ വെളിച്ചത്തില്‍ ശററാന്തലുകള്‍ തൂങ്ങി കിടക്കുന്നു.

ഇരുട്ടിന്‍റെ ആരംഭം പോലെ നേര്ത്ത വെളിച്ചം
തിരക്കേറിയ നഗരത്തില്‍ അതിലും തിരക്കേറിയ ഒരു ബാറില്‍
അതി ഗംഭീര പാര്‍ട്ടി.
ഒരുപാട് പാര്‍ട്ടി കാരില്ലങ്കിലും അതിലേറെ
പേരും പാര്‍ട്ടികാരുടെ ആള്‍ക്കാരുതന്നെ,
ചര്‍ച്ചകളൊക്കെ നമ്മളെ ഞട്ടിക്കുന്ന -
ഒരു നൂറായിരം കോടി ഭൂതങളുടെ
പദ്ധതി പ്രമാണങ്ങള്‍
അതെ പലരും പലനാളുകളായി അല്ല മാസങ്ങളായി
തന്നെ കാത്തിരിപ്പിലായിരുന്നു.

കോടികളുടെ വിലയുള്ള കാത്തിരിപ്പ്.
അതിനിന്ന് സമാപ്ത്തിയാകുന്നു.

പലരുടെയും സ്വപ്ന സാക്ഷാല്ക്കാരത്തിന്‍റെ ദിവസം.
കോടികള്‍ വന്നണയുമെന്ന മധുര സ്വപ്നം.

സ്വന്തം കിടപ്പാടം നഷ്ടടപെടുന്നവന്‍ കാണുന്ന
സ്വപ്ന മെന്തായിരിക്കും.

നമുക്ക് സഖാവിന്‍റെ നന്മയെ വാഴ്ത്തി
കരുണക്കായി കാത്തിരിക്കാം.
അതോ പിതൃത്വ തര്‍ക്കത്തിനിടെ,
അവരെ കൈ വിടുമോ?

ബംഗാളിലെ പോലീസിനെ മാത്രം
വിളിക്കല്ലെ സഖാവെ:

3 Comments:

Blogger തമനു said...

സ്വന്തം കിടപ്പാടം നഷ്ടടപെടുന്നവന്‍ കാണുന്ന
സ്വപ്ന മെന്തായിരിക്കും.


അങ്ങനെയുള്ളവര്‍ക്ക്‌ സ്വപ്നം കാണാന്‍ അര്‍ഹതയില്ല നമ്മുടെ നാട്ടില്‍ മാഷേ...

ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു ഉറപ്പിക്കാന്‍ കഴിയുന്നില്ല.

നല്ല ചിന്ത.

ഓടോ : ഫോണ്ടിന്റെ വലിപ്പം സ്വല്പം കൂട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. വായിക്കാന്‍ വളരെ ബുദ്ധിമുട്ട്‌.

9:38 PM  
Blogger വേണു venu said...

ഗ്രാമ ചന്ത പിരിയുന്ന നേരം....
ആ സിനിമാ പാട്ടെനിക്കൊത്തിരിയിഷ്ടമായിരുന്നു...
പിന്നെ..സ്വന്തം കിടപ്പാടം നഷ്ടടപെടുന്നവന്‍ സ്വപ്നങ്ങള്‍‍ ഉണ്ടായിരിക്കുമോ.:)

10:58 AM  
Blogger മുസ്തഫ|musthapha said...

വികസനാവശ്യങ്ങള്‍ക്കായി ചില ഒഴിപ്പിക്കലുകളൊക്കെ അത്യാവശ്യമായി വരുമെങ്കിലും, ജീവിച്ച് കൊണ്ടിരിക്കുന്ന ചുറ്റുപാടുകളും കാലങ്ങളായി കഷ്ടപ്പെട്ടുണ്ടാക്കിയ ജീവിത മാര്‍ഗ്ഗങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് ന്യായമായ, അവരുടെ നിലവിലുള്ള ജീവിത നിലവാരം തുടര്‍ന്നു കൊണ്ട് പോകാവുന്ന തരത്തിലുള്ള ഒരു പുനരധിവാസത്തിനുള്ള സാഹചര്യം സ്വീകരിക്കേണ്ടതാണ്. അങ്ങിനെയൊന്ന് നടക്കാറുണ്ടോ! ഉണ്ടെങ്കില്‍ അത് ഫലപ്രാപ്തിയിലെത്തുന്നുണ്ടോ!

ഒരു വിഭാഗത്തെ അധോഗതിയിലേക്ക് തള്ളിവിടുന്നതും പുരോഗതിയുടെ ഭാഗമോ!

പഥികന്‍ നന്നായിരിക്കുന്നു താങ്കളുടെ വരികള്‍.

11:45 PM  

Post a Comment

<< Home