Thursday, September 21, 2006

ബീഹാര്‍ വഴി കേരളത്തിലേയ്ക്ക്----

ഞാന്‍ പറയാനുദ്ദേശിച്ചത് മതസൌഹാര്‍ദ്ദം പ്രചരിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് കൈപ്പള്ളി,.

ഈയുള്ളവന്‍റെ മനസിലുള്ള ഒരാഗ്രഹവും,
ആശയവും ആയതുകൊണ്ട് ലാലുചേട്ടന്‍റെ
ബീഹാറില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ എഴുതിപ്പോയി എന്നുമാത്രം.

അത് കേരളത്തില്‍ വന്നെത്തിയത് തികച്ചും യാദൃശ്ചികം മാത്രം.

ഇതെഴുതുമ്പോഴായിരുന്നു വിമത DIK
നേതാവിന്‍റെ ഒരു പ്രസ്താവന കേള്‍ക്കാനിടയായത് അതിങ്ങിനെയായിരുന്നു - "ഞങ്ങള്‍
പാടുപെട്ട് പിരിച്ചെടുത്ത്ഉണ്ടാക്കിയ ഒരു കോടി രൂപ " കൊണ്ട് ഉണ്ടാക്കിയ DIK - ന്‍റെ ആസ്ഥാനമന്ദിരം"മുരളിചേട്ടന്‍ പവാര്‍ ചേട്ടന് "കൂടുതല്‍ പവറിനായി (power) 5-കോടി രൂപയ്ക്ക്
കൈമാറാന്‍ പോകുകയാണെന്ന്.

ഇത്ര നല്ല ബിസിനസ് വേറെന്തുണ്ട് കൈപ്പള്ളീ...
ഈയുള്ളവനും പണ്ട് ഈ കളരിയിലായിരുന്നു .അത് മടുത്ത് നിര്ത്തിയതിന് ശേഷമാണ് ഇവിടെയെത്തിയത്. ഇത്രയും വലിയ പുപ്പുലി കളുടെ മടയിലായിരുന്നു
താവളമടിച്ചിരുന്നത് എന്ന് ഇത്രയും വൈകി മനസിലാക്കുന്ന എന്നെപോലുള്ള ഏതൊരു പ്രവാസിയും
അന്തം വിട്ടുപോകും , കാരണം
പത്തും,പതിഞ്ചും വര്ഷം ഈ ഊഷര
ഭൂമിയില്‍ പാടുപെട്ടിട്ടും അവന്‍റെ മടിശീല ഇപ്പോഴും കാലിയാണു ചേട്ടാ.

അങ്ങിനെയാണ് ചേട്ടാ ഇങ്ങിനെയൊരു
ബന്ധം വന്നത്....

Wednesday, September 20, 2006

ബീഹാറിലോ!!!!!!!!!

അതെ ബീഹാറില്‍ തന്നെ, തികച്ചും മാതൃകയാകേണ്ട കാര്യം തന്നെ. മദ്രസകളില്‍ മതപഠനത്തിന് എല്ലാവിഭാഗത്തിനും പ്രവേശനം നല്കുന്നു.എല്ലാസംസ്ഥാനത്തും
എല്ലാ മതവിഭാഗങ്ങളും അവരവരുടെ മതപഠനക്ലാസുകളില്‍ ഇതരവിഭാഗങ്ങള്‍ക്കും
പ്രവേശനം നല്കുകയാണങ്കില്‍ നമ്മളാഗ്രഹിക്കുന്ന,സ്വപ്നംകാണുന്ന മതസൌഹാര്‍ദ്ദത്തിനും
അതുവഴി ഒരു മതേതരരാഷ്ടം കെട്ടിപടുക്കുന്നതിനും നമുക്കാവില്ലേ.‍
എല്ലാത്തിനും ആത്മാര്ത്തതവേണം -പ്രത്യേകിച്ചും രാഷ്ടീയക്കാര്‍ക്ക്.

അതല്ലാതെ വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടികളില്‍ കലാപങ്ങള്‍ ഉണ്ടാക്കുകയും
പാര്‍ട്ടിപിളര്ത്തി ,പാര്‍ട്ടിയിലുള്ളപ്പോഴുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച്
കോടികള്‍ പിരിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി ചെയ്യാവുന്ന കുതികാല്‍വെട്ടുകളൊക്കെ
നടത്തി അവസാനം മറ്റൊരു അവസരവാദത്തിനുവേണ്ടി പുതിയപാര്‍ട്ടിയേയും,കൂടെ
നിന്നവരേയും മറ്റൊരു പതിന്മടങ്ങു കോടികള്‍ക്ക് തന്നേക്കാള്‍ വലിയ രാഷ്ടീയതാപ്പാനകള്‍ക്ക് കൈമാറുന്ന നാണം കെട്ട രാഷ്ടീയ കോമരങ്ങള്‍
വാഴുന്ന "ഗോസ്റ്റ് own country"യില്‍ ഇത്തരം കാര്യങ്ങള്‍ക്ക് എന്തു പ്രസക്തി.

ലോകാ സമസ്തോ സുഖിനോ ഭവന്തു............

Saturday, September 16, 2006

പഥികന്‍

ഓണതല്ല്---
ഓണതല്ല്,പുലിക്കളി,കമ്പവലി...
ഓണനാളില്‍ നിങ്ങളിങ്ങിനെ ചില കളികളെകുറിച്ചൊക്കെ
കേട്ടുകാണും.

പക്ഷേ എന്‍റെ ഓണക്കളി (ലി....) ഇതില്‍ നിന്നൊക്കെ വളരെ
വ്യത്യസ്തമായിരുന്നു.

Wednesday, September 13, 2006

ഇതൊരുപാട് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക്
വഴിവെച്ചിരിക്കുന്നു എന്നത് വളരെ സ്വാഗതാര്‍ഹം

പക്ഷെ ഈ ഒരു പ്രശ്നം തുറന്ന് ചര്‍ച്ച ചെയ്യാന്‍
ഇപ്പോഴും ചിലര്‍ മടി കാണിക്കുന്നു . അക്കാര്യത്തില്‍
kaippally -ടെ വാദഗതികള്‍ക്ക് പിന്തുണയേകേണ്ടിയിരിക്കുന്നു.
പലരും പറയാന്‍ മടിക്കുന്നത് തുറന്നു പറയാന്‍ അദ്ദേഹം
മടികാണിക്കുന്നില്ല. അതൊരു ശരാശരി മലയാളിക്ക്
അംഗീകരിക്കാന്‍ മടിയാണുതാനും, കാരണം ഇത്തരം ചിന്തകള്‍ക്കും,ചര്‍ച്ചകള്‍ക്കും ഒരു പൊയ്മുഖം നല്കാന്‍
അവന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നതാണ് വാസ്തവം

സ്ത്രീപീഡനം,പെണ്‍വാണിഭം,ബലാത്സംഗം ഇതൊക്കെ
കേരളത്തിലെ പത്രമാധ്യമങ്ങളിലും,ചാനലുകളും ഒക്കെ
ദിനംപ്രതി കൊട്ടിഘോഷിക്കുന്നു. കാരണം അവരുടെ
നിലനില്‍പ്പും,പ്രചാരണവും തന്നെ ലക്ഷ്യം.........