Saturday, May 05, 2007

പുലികള്‍ ദുബായിലും

ദുബായിലും പുലികള്‍
പേടിക്കേണ്ട! പക്ഷേ സൂക്ഷിക്കണം.സുല്‍ത്താന്‍ ബത്തേരി
വഴി കര്ണാടകവും കടന്ന് ദുബായിലെ ത്തി മാധ്യമങ്ങളിലൂടെ,
നമ്മളെ മാടിവിളിക്കുന്നു.
കേരളത്തിലേക്ക് ഫ്ലാറ്റു വിപ്ലവത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കില്‍
കര്ണാടകത്തിലേക്ക് ഹെര്‍ബല്‍
വിപ്ലവത്തിലേക്ക് ക്ഷണിക്കുന്നു,

എന്‍റെ ഓര്മ്മ ശരിയാണന്നു വരികില്‍ സിനിമാ വ്യവസായത്തില്‍

തുടങ്ങി വ്യാപാരിവ്യവസായസഘടന,ആട്,മാഞ്ചിയം,
ജില്ലാ ആസ്ഥാനങ്ങള്‍
തോറുമുള്ള റിയല്‍ എസ്റ്റേറ്റു കമ്പനികള്‍
കൂടാതെയിപ്പോള്‍ മന്ത്രിപുംഗവന്‍ മാര്‍ വരെ

നേരിട്ടിറങ്ങിയിരിക്കയാണ്‌.

നമ്മളെത്ര ഭാഗ്യവാന്‍ മാര്‍! നാട്ടിലെന്ത് വമ്പന്‍ പദ്ധതികള്‍
വരുമ്പോഴും നമ്മളെ എല്ലാവരും കാര്യമായി പരിഗണിക്കുന്നു.
എത്ര സ്നേഹമുള്ളവര്‍.നമ്മളെ കൂടുതല്‍ ഉയരങ്ങളിലേക്ക്
എത്തിക്കാനാഗ്രഹിക്കുന്നവര്‍.

പണ്ടൊരു " വീരപ്പനുണ്ടായിരുന്നു" .
ക്രൂരനെങ്കിലും ജനസമ്മതിയുള്ളവന്‍.

ബ്രഹ്മാസ്ത്രവും കൈയിലേന്തി പാവം നമ്മളെ പകല്‍ കൊള്ള
സ്വയം നടത്തുകയും,മറ്റുള്ളവരെ കൊണ്ട് നടത്താന്‍ പ്രേരിപ്പിക്കുകയും
ചെയ്യുന്ന-വീരപ്പനേക്കാളേറെ വെറുപ്പിക്കുന്ന പ്രൈസ് ഷഡ്യൂളുകള്‍
നല്കുന്ന-വിമാനകമ്പനികളില്‍ നിന്നും രക്ഷനല്കാന്‍
വര്ഷങ്ങളായി കേഴുന്ന നമ്മളെ ഇവര്‍ പരിഗണിക്കുന്നുണ്ടോ?
വാല്‍കഷ്ണം..
-സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന പഴമൊഴി നമുക്കോര്‍ക്കാം-

Tuesday, May 01, 2007

പാപഭാരം

അമ്പതോളം പിന്ഞ്ചോമനള്‍
രണ്ടു മാസത്തിനിടെ ഈ ദൈവത്തിന്‍റെ
നാടു മതിയാകുവോളം കാണാനകാതെ
മണ്മറഞ്ഞുപോയി.

കഴിഞ്ഞ മാസങ്ങളില്‍
എത്രപേരുണ്ടായിരുന്നന്നെനാര്‍ക്കറിയാം.

ഈ പാപഭാരം ആരേറ്റെടുക്കും.അനുശോചനമോ,
അന്വേഷണമോ ഇതിനൊരു പരിഹാരമാണോ?

ഇന്ന് തിരോന്തരം,നാളെ കോഴിക്കോട് പിന്നെ
പാലക്കാട്. അങ്ങിനെ അത് തുടര്ന്നു കൊണ്ടേയിരിക്കുന്നു.

പക്ഷേ നമുക്കു ചുറ്റും ഉപഗ്രഹ നഗരങ്ങള്‍
വന്നു കൊണ്ടേയിരിക്കുന്നു.
ഈ പാപികള്‍ ഏതു ഗ്രഹം തേടി പോകും.

അരിവാളെടുക്കൂ.

എന്തിനേറെ പറയുന്നു! നമ്മുടെ അമ്മമാര്‍ക്ക്
സുരക്ഷിതമായി പ്രസവിക്കാനൊരിടം പോലു-
മില്ലാതെയായല്ലോ.കഷ്ടം,

പട്ടിണി പാവങ്ങളുടെ ആരോഗ്യസംരക്ഷണാര്ത്തം
വാങ്ങുന്ന മരുന്നുകളുടെയും,ഉപകരണങ്ങളുടെയും
പേരില്‍ ചോരുന്ന പണം മതിയല്ലോ
ശ്രീമതി "ശ്രീമതിയമ്മേ" ഇതൊക്കെ ഒന്നു
നേരെയാക്കിയെടുക്കാന്‍.

അല്പം ആത്മാര്ത്തത കാണിക്കൂ.താപ്പാനകളെ
തളക്കാന്‍ അരിവാളെടുക്കു.

Monday, April 30, 2007

നമ്മള്‍ കൊയ്യും വയലെല്ലാം...

സരവവരാജ്യ തൊഴിലാളികളെ
സംഘടിക്കൂ.

സംഘടിക്കുന്നതിനൊപ്പം രാഷട്രീയ
കള്ളനാണയങ്ങളെ തിരിച്ചറിയൂ.
അവര്‍ക്കോശാന പാടി കര്ത്തവ്യങ്ങളില്‍-
മായം ചേര്‍ക്കാതെ ഒത്തൊരുമിച്ച്
മാന്യമായ അവകാശങ്ങള്‍ക്കു വേണ്ടി,
പോരാടൂ.
ഇന്‍ക്വിലാബ് സിന്ദാബാദ്.
രക്തസാക്ഷികള്‍ -
സിന്ദാബാദ്.
"യഥാര്ത്ത നക്സലിസത്തിന് വേണ്ടി പോരാടൂ"

Wednesday, April 25, 2007

സന്ധ്യ മയങും നേരം

സന്ധ്യ മയങ്ങും നേരം..
സിനിമയുടെ പേരെന്ന് തെറ്റിദ്ധരിക്കേണ്ട
തികച്ചും ഒരു സായന്തനത്തിന്‍റെ പ്രതീതി.
മങ്ങിയ വെളിച്ചത്തില്‍ ശററാന്തലുകള്‍ തൂങ്ങി കിടക്കുന്നു.

ഇരുട്ടിന്‍റെ ആരംഭം പോലെ നേര്ത്ത വെളിച്ചം
തിരക്കേറിയ നഗരത്തില്‍ അതിലും തിരക്കേറിയ ഒരു ബാറില്‍
അതി ഗംഭീര പാര്‍ട്ടി.
ഒരുപാട് പാര്‍ട്ടി കാരില്ലങ്കിലും അതിലേറെ
പേരും പാര്‍ട്ടികാരുടെ ആള്‍ക്കാരുതന്നെ,
ചര്‍ച്ചകളൊക്കെ നമ്മളെ ഞട്ടിക്കുന്ന -
ഒരു നൂറായിരം കോടി ഭൂതങളുടെ
പദ്ധതി പ്രമാണങ്ങള്‍
അതെ പലരും പലനാളുകളായി അല്ല മാസങ്ങളായി
തന്നെ കാത്തിരിപ്പിലായിരുന്നു.

കോടികളുടെ വിലയുള്ള കാത്തിരിപ്പ്.
അതിനിന്ന് സമാപ്ത്തിയാകുന്നു.

പലരുടെയും സ്വപ്ന സാക്ഷാല്ക്കാരത്തിന്‍റെ ദിവസം.
കോടികള്‍ വന്നണയുമെന്ന മധുര സ്വപ്നം.

സ്വന്തം കിടപ്പാടം നഷ്ടടപെടുന്നവന്‍ കാണുന്ന
സ്വപ്ന മെന്തായിരിക്കും.

നമുക്ക് സഖാവിന്‍റെ നന്മയെ വാഴ്ത്തി
കരുണക്കായി കാത്തിരിക്കാം.
അതോ പിതൃത്വ തര്‍ക്കത്തിനിടെ,
അവരെ കൈ വിടുമോ?

ബംഗാളിലെ പോലീസിനെ മാത്രം
വിളിക്കല്ലെ സഖാവെ:

Thursday, September 21, 2006

ബീഹാര്‍ വഴി കേരളത്തിലേയ്ക്ക്----

ഞാന്‍ പറയാനുദ്ദേശിച്ചത് മതസൌഹാര്‍ദ്ദം പ്രചരിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് കൈപ്പള്ളി,.

ഈയുള്ളവന്‍റെ മനസിലുള്ള ഒരാഗ്രഹവും,
ആശയവും ആയതുകൊണ്ട് ലാലുചേട്ടന്‍റെ
ബീഹാറില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ എഴുതിപ്പോയി എന്നുമാത്രം.

അത് കേരളത്തില്‍ വന്നെത്തിയത് തികച്ചും യാദൃശ്ചികം മാത്രം.

ഇതെഴുതുമ്പോഴായിരുന്നു വിമത DIK
നേതാവിന്‍റെ ഒരു പ്രസ്താവന കേള്‍ക്കാനിടയായത് അതിങ്ങിനെയായിരുന്നു - "ഞങ്ങള്‍
പാടുപെട്ട് പിരിച്ചെടുത്ത്ഉണ്ടാക്കിയ ഒരു കോടി രൂപ " കൊണ്ട് ഉണ്ടാക്കിയ DIK - ന്‍റെ ആസ്ഥാനമന്ദിരം"മുരളിചേട്ടന്‍ പവാര്‍ ചേട്ടന് "കൂടുതല്‍ പവറിനായി (power) 5-കോടി രൂപയ്ക്ക്
കൈമാറാന്‍ പോകുകയാണെന്ന്.

ഇത്ര നല്ല ബിസിനസ് വേറെന്തുണ്ട് കൈപ്പള്ളീ...
ഈയുള്ളവനും പണ്ട് ഈ കളരിയിലായിരുന്നു .അത് മടുത്ത് നിര്ത്തിയതിന് ശേഷമാണ് ഇവിടെയെത്തിയത്. ഇത്രയും വലിയ പുപ്പുലി കളുടെ മടയിലായിരുന്നു
താവളമടിച്ചിരുന്നത് എന്ന് ഇത്രയും വൈകി മനസിലാക്കുന്ന എന്നെപോലുള്ള ഏതൊരു പ്രവാസിയും
അന്തം വിട്ടുപോകും , കാരണം
പത്തും,പതിഞ്ചും വര്ഷം ഈ ഊഷര
ഭൂമിയില്‍ പാടുപെട്ടിട്ടും അവന്‍റെ മടിശീല ഇപ്പോഴും കാലിയാണു ചേട്ടാ.

അങ്ങിനെയാണ് ചേട്ടാ ഇങ്ങിനെയൊരു
ബന്ധം വന്നത്....

Wednesday, September 20, 2006

ബീഹാറിലോ!!!!!!!!!

അതെ ബീഹാറില്‍ തന്നെ, തികച്ചും മാതൃകയാകേണ്ട കാര്യം തന്നെ. മദ്രസകളില്‍ മതപഠനത്തിന് എല്ലാവിഭാഗത്തിനും പ്രവേശനം നല്കുന്നു.എല്ലാസംസ്ഥാനത്തും
എല്ലാ മതവിഭാഗങ്ങളും അവരവരുടെ മതപഠനക്ലാസുകളില്‍ ഇതരവിഭാഗങ്ങള്‍ക്കും
പ്രവേശനം നല്കുകയാണങ്കില്‍ നമ്മളാഗ്രഹിക്കുന്ന,സ്വപ്നംകാണുന്ന മതസൌഹാര്‍ദ്ദത്തിനും
അതുവഴി ഒരു മതേതരരാഷ്ടം കെട്ടിപടുക്കുന്നതിനും നമുക്കാവില്ലേ.‍
എല്ലാത്തിനും ആത്മാര്ത്തതവേണം -പ്രത്യേകിച്ചും രാഷ്ടീയക്കാര്‍ക്ക്.

അതല്ലാതെ വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടികളില്‍ കലാപങ്ങള്‍ ഉണ്ടാക്കുകയും
പാര്‍ട്ടിപിളര്ത്തി ,പാര്‍ട്ടിയിലുള്ളപ്പോഴുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച്
കോടികള്‍ പിരിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി ചെയ്യാവുന്ന കുതികാല്‍വെട്ടുകളൊക്കെ
നടത്തി അവസാനം മറ്റൊരു അവസരവാദത്തിനുവേണ്ടി പുതിയപാര്‍ട്ടിയേയും,കൂടെ
നിന്നവരേയും മറ്റൊരു പതിന്മടങ്ങു കോടികള്‍ക്ക് തന്നേക്കാള്‍ വലിയ രാഷ്ടീയതാപ്പാനകള്‍ക്ക് കൈമാറുന്ന നാണം കെട്ട രാഷ്ടീയ കോമരങ്ങള്‍
വാഴുന്ന "ഗോസ്റ്റ് own country"യില്‍ ഇത്തരം കാര്യങ്ങള്‍ക്ക് എന്തു പ്രസക്തി.

ലോകാ സമസ്തോ സുഖിനോ ഭവന്തു............

Saturday, September 16, 2006

പഥികന്‍

ഓണതല്ല്---
ഓണതല്ല്,പുലിക്കളി,കമ്പവലി...
ഓണനാളില്‍ നിങ്ങളിങ്ങിനെ ചില കളികളെകുറിച്ചൊക്കെ
കേട്ടുകാണും.

പക്ഷേ എന്‍റെ ഓണക്കളി (ലി....) ഇതില്‍ നിന്നൊക്കെ വളരെ
വ്യത്യസ്തമായിരുന്നു.